സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍


കണ്ണൂർ: സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്.കൊല്ലം അഷ്ടമുടി സ്വദേശിനി അലീന സാബുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം നടന്നത് ഇന്നലെ രാത്രി എട്ടരയോടെയാണ് തലശ്ശേരിയിലാണ്. മുറിക്കുള്ളില്‍ നിന്നും കിട്ടിയ ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി തലശ്ശേരി ടെമ്പിള്‍ഗേറ്റിലെ സ്ത്രീകളുടെ ഹോസ്റ്റലിലാണ് അലീന താമസിക്കുന്നത്. ഇന്നലെ രാത്രി മുറിയില്‍നിന്ന് പ്രതികരണം ഒന്നും ഇല്ലാതായതോടെ സുഹൃത്തുക്കള്‍ക്ക് സംശയമായി. തുടർന്ന് പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നതോടെയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ അലീനയെ കണ്ടത്.
അലീന ബുധനാഴ്ച വൈകിട്ടാണ് നാട്ടില്‍നിന്നും തിരിച്ചെത്തിയത്. അലീനയുടെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. തലശ്ശേരിയില്‍ നാലുവര്‍ത്തെ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം അലീന കഴിഞ്ഞ ഒരുവര്‍ഷമായി നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post