കണ്ണൂര്‍: കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു.
വീടുകളോട് ചേര്‍ന്നുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. നേരത്തെയും ഇവിടെ സമാനമായ രീതിയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. ഈ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത് ജനങ്ങളില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണ് ഇളകുന്നുണ്ട് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
Post a Comment