ആലക്കോട്: മലയോര മേഖലയെ ആശങ്കയിലാഴ്ത്തി രയരോം മൂന്നാംകുന്ന് ചോല മലയിൽ ഉരുൾപൊട്ടിയതായി സംശയം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മലമുകളിൽ നിന്ന് വൻ ശബ്ദത്തോടെ കല്ലും മണ്ണും ചെളിവെള്ളവും കുതിച്ചൊഴുകി താഴേക്ക് പതിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിൽ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.
മലവെള്ളത്തോടൊപ്പം വലിയ തോതിൽ ചെളിയും പാറക്കല്ലുകളും ഒലിച്ചെത്തി താഴ്വാരങ്ങളിലെ കൃഷിയിടങ്ങളിലേക്കും റോഡിലേക്കും പരന്നൊഴുകി. തോട്ടങ്ങളിലൂടെ ചെളി കലങ്ങിയ വെള്ളം അതിവേഗം കുത്തിയൊലിക്കുന്ന നിലയിലാണ്. വ്യാപക കൃഷിനാശത്തിന് സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആളപായമോ വീടുകൾക്ക് തകരാറോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ തോടുകളിലും പുഴകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. .

Post a Comment