28-ാമത് അഖില കേരള വടംവലി മത്സരം ഇന്ന് കരുവഞ്ചാലിൽ
കരുവഞ്ചാൽ: വൈ.എം.സി.എ കരുവഞ്ചാലിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 28-ാമത് അഖില കേരള വടംവലി മത്സരം ഉത്രാട ദിനമായ ഇന്ന് (ആഗസ്റ്റ് 25, ചൊവ്വ) വൈകുന്നേരം 3 മണിക്ക് കരുവഞ്ചാൽ ടൗണിലെ കട്ടയ്ക്കൽ കോംപ്ലക്സ് ഗ്രൗണ്ടിൽ നടക്കും.
പ്രമുഖരുടെ സാന്നിധ്യം
* ഉദ്ഘാടനം: ടി.പി. സുമേഷ് (DySP, തളിപ്പറമ്പ്)
* അധ്യക്ഷത: ലിജോ ജോൺ കളപ്പുരയ്ക്കൽ (പ്രസിഡന്റ്, YMCA കരുവഞ്ചാൽ)
* അനുഗ്രഹ പ്രഭാഷണം: ഫാ. ജോസഫ് ജ്ഞാനപ്പള്ളിൽ (വികാരി, സെന്റ് മേരീസ് ചർച്ച് കരുവഞ്ചാൽ)
* വിശിഷ്ടാതിഥി: ഡോ. കെ.എം. തോമസ് (YMCA നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ)
* മുഖ്യാതിഥി: അനു ജോസഫ് (പ്രശസ്ത സിനി ആർട്ടിസ്റ്റ്)
സമ്മാനത്തുകകൾ
പൊതുവിഭാഗം
* ഒന്നാം സമ്മാനം: ₹15,001 + കളരിക്കൽ ജോസഫ്, മറിയക്കുട്ടി മെമ്മോറിയൽ ട്രോഫി
* രണ്ടാം സമ്മാനം: ₹10,001 + ഫാ. സിറിയക് വാഴയിൽ മെമ്മോറിയൽ ട്രോഫി
* മൂന്നാം സമ്മാനം: ₹5,001
* നാലാം സമ്മാനം: ₹3,001
അണ്ടർ 19 (ആൺകുട്ടികൾ / പെൺകുട്ടികൾ)
* ഒന്നാം സമ്മാനം: ₹5,001 + കല്ലുമാട്ടിയിൽ സെബാസ്റ്റ്യൻ & ത്രേസ്യാമ്മ മെമ്മോറിയൽ ട്രോഫി
* രണ്ടാം സമ്മാനം: ₹3,001
* മൂന്നാം സമ്മാനം: ₹1,501
ചടങ്ങിൽ വെച്ച് YMCA ദേശീയ എക്സിക്യൂട്ടീവ് അംഗം ഡോ. കെ.എം. തോമസ്, ദേശീയ സ്കൂൾ ഗെയിംസ് ക്രിക്കറ്റിൽ രണ്ടാം സ്ഥാനം നേടിയ അയോണ ബിബി എന്നിവരെ ആദരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9656948082, 9447482301

Post a Comment