ഉദയഗിരി: ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് പി.സന്തോഷ് കുമാര്‍ എം.പിയുടെ ഫണ്ടില്‍ നിന്നും അമ്പതു ലക്ഷം രൂപ അനുവദിച്ചു.പുതിയ ലാബ് കം കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കുന്നതിനാണ് എം.പി.യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും തുക അനുവദിച്ചത്. പുതിയ ലാബും കോണ്‍ഫറന്‍സ് ഹാളും യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശവാസികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാകും.ആരോഗ്യ മേഖലയിലെ വികസനത്തിനായി അന്‍പത് ലക്ഷം രൂപ അനുവദിച്ച പി. സന്തോഷ് കുമാര്‍ എം.പി.യെ സി.പി.ഐ. ഉദയഗിരി ലോക്കല്‍ കമ്മിറ്റി യോഗം അഭിനന്ദിച്ചു. കെ.ജി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എന്‍.എച്ച്. സലിം, ടി.ജി. ദീപേഷ്, ജോസ് ജോസഫ്, കെ.ആര്‍. രതീഷ് സംസാരിച്ചു.
ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രത്തിന് എം.പി ഫണ്ടില്‍ നിന്നും അന്‍പത് ലക്ഷം അനുവദിച്ചു
Alakode News
0
Post a Comment