സിം കാര്‍ഡുകളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണത്തിന് കേന്ദ്ര ടെലികോം വകുപ്പ്


ഒരു വ്യക്തിക്ക് സ്വന്തം പേരില്‍ നിലനിര്‍ത്താവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണത്തിന് കേന്ദ്ര ടെലികോം വകുപ്പ്.
കൈവശം അനുവദനീയമായ സിം കാര്‍ഡുകളുടെ പരിധി കഴിഞ്ഞവര്‍ക്ക് ആഗസ്ത് 24 മുതല്‍ പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നത് വിലക്കി. ഇത്തരം വ്യക്തികള്‍ക്ക് പുതിയ കണക്ഷനുകള്‍ നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കി.
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഒരാള്‍ക്ക് കൈവശം വെക്കാവുന്നത് പരമാവധി ഒമ്പത് സിം കാര്‍ഡുകളാണ്. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഇത് ആറ് സിം കാര്‍‍ഡുകളാണ്. ഏതെങ്കിലും ഒരു നെറ്റ് വര്‍ക് പ്രൊവൈഡറുടെ ബ്രാൻഡില്‍ നിന്നല്ല. മൊത്തം കൈവശവെക്കാവുന്ന പരിധിയാണിത്.
കേന്ദ്ര സര്‍ക്കാരിന്റെ ഡിഐപി സംവിധാനം ഉപയോഗിച്ച്‌ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ച്‌ പരിധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പു വരുത്താനാണ് ടെലകോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പരിധി പിന്നിട്ടവരുടെ പേര് വിവരങ്ങള്‍ ആഗസ്ത് 23 മുതല്‍ ഡിഐപി വഴി ലഭ്യമാക്കും.

Post a Comment

Previous Post Next Post