ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ലഹരിക്കടത്ത് തടയാന്‍ കേരളകര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ ഇരു സംസ്‌ഥാനങ്ങളിലെയും എക്‌സൈസ് സംഘങ്ങള്‍ സംയുക്‌ത പരിശോധന ശക്‌തമാക്കി.ഓണാഘോഷത്തോടനുബന്ധിച്ച് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് മദ്യം, രാസലഹരി, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവ കടത്താനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന. കൂട്ടുപുഴ പുതിയ പാലത്തിന് സമീപവും എക്‌സൈസ് ചെക്ക് പോസ്‌റ്റിന് സമീപവുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. പാലം കടന്ന് കര്‍ണാടകയുടെ ഭാഗത്തും ഇരു സംസ്‌ഥാനങ്ങളിലെയും ഉദാ്യേഗസ്‌ഥര്‍ സംയുക്‌തമായി പരിശോധന നടത്തി. വരും ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ മിന്നല്‍ പരിശോധനകളും നടത്തും.
കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രാ വാഹനങ്ങളും ചരക്കുവാഹനങ്ങളും വിശദമായി പരിശോധിക്കുന്നതിനൊപ്പം കര്‍ണാടകയിലേക്ക് പോകുന്ന വാഹനങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയില്‍ 24 മണിക്കൂറും പരിശോധന തുടരുന്നതിനുപുറമെയാണ് സംയുക്‌ത പരിശോധനയും നടക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ബസുകള്‍ വരെയുള്ള വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ അഞ്ചുപേര്‍ വീതമുള്ള രണ്ട് സംഘങ്ങളാണ് രണ്ട് ഷിഫ്‌റ്റുകളിലായി ചെക്ക് പോസ്‌റ്റില്‍ പ്രവര്‍ത്തിക്കുന്നത്.
പുതിയ രീതികള്‍ ഉപയോഗിച്ച് ലഹരി കടത്തുന്നതിനാല്‍ ഇത്തരം സംഘങ്ങളെ കണ്ടെത്തി പിടികൂടുന്നത് എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ക്ക് വെല്ലുവിളിയാണ്. ഒരു തവണ പിടിയിലായാല്‍ പിന്നീട് ലഹരി കടത്താന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് പതിവ്. അതിനാല്‍ വാഹന പരിശോധനയിലും യാത്രക്കാരുടെ നീക്കങ്ങളിലും പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണാടക എക്‌സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് വിരാജ്‌പേട്ട സബ് ഡിവിഷന്‍ വി. ചന്ദ്രപ്പ, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ യശ്വന്ത് കുമാര്‍, എക്‌സൈസ് സബ് ഇന്‍സ്‌പെക്‌ടര്‍ കെ.ജി. കേശവ ഗൗഡ, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്‌ടര്‍ സന്തോഷ് കുമാര്‍, െ്രെഡവര്‍ സി.സി. അഭിഷേക് എന്നിവരും കേരള സംഘത്തില്‍ എക്‌സൈസ് സി.ഐ. ഇരിട്ടി സി. രജിത്ത്, ഇന്‍സ്‌പെക്‌ടര്‍മാരായ സന്‍ഫീര്‍ മുഹമ്മദ്, എല്‍ദോ ജോര്‍ജ്, എ.എസ്.ഐമാരായ പി. ബഷീര്‍, കെ. ഉമ്മര്‍, ടി. ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.എം. ബിനീഷ്, ടി.പി. അഭിജിത്, സി.വി. റജില്‍, വനിത എക്‌സൈസ് ഓഫീസര്‍ ശ്രീജ എസ്. കുമാര്‍ എന്നിവരും പങ്കെടുത്തു.
Post a Comment