രാവിലെ വെച്ചു, വൈകിട്ട് എടുത്തു! കണ്ണൂർ നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്ന പുതിയ ട്രാഫിക് പരിഷ്കാരം മണിക്കൂറുകൾക്കകം പിൻവലിച്ചു



കണ്ണൂർ: രാവിലെ ആവേശത്തോടെ തുടങ്ങി വൈകുന്നേരത്തോടെ പെട്ടിയുമെടുത്ത് മടങ്ങി! കണ്ണൂർ നഗരത്തിൽ ഇന്ന് (21.08.2026) പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്ന പുതിയ ട്രാഫിക് പരിഷ്കാരം മണിക്കൂറുകൾക്കകം പിൻവലിച്ചു.

പുതിയ ബസ് സ്റ്റാൻഡിൽ നിന്നുള്ള വൺവേ സംവിധാനം ഉൾപ്പെടെയുള്ള 'മാസ്റ്റർ പ്ലാൻ' നഗരത്തിലെത്തിയ ഡ്രൈവർമാരെയും യാത്രക്കാരെയും വട്ടംകറക്കിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി. കുരുക്കഴിക്കാനിറങ്ങി സ്വന്തമായി കുരുക്കിലായ അവസ്ഥയിലായിരുന്നു നഗരം. നാട്ടുകാരുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധവും പരാതികളും ഉയർന്നതോടെ, അഡ്വ. ടി. ഒ. മോഹനൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ ഇടപെട്ട് രംഗത്തെത്തി. തുടർന്ന് പരീക്ഷണം പൂർണ പരാജയമാണെന്ന് കണ്ട് പോലീസ് പരിഷ്കാരം അടിയന്തരമായി പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

Post a Comment

Previous Post Next Post