ആലക്കോട്- ചെറുപുഴ മലയോര ഹൈവേയിൽ പെരിങ്ങാലയിൽ പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; സ്ത്രീകൾ അടക്കം നാല് പേർക്ക് പരിക്ക്




ആലക്കോട്: ആലക്കോട് പെരിങ്ങാലയിൽ പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഈ പ്രദേശത്ത് ചെറിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടെങ്കിലും പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് വാഹനം മാറ്റി ഗതാഗത സ്ഥിതി പുനഃസ്ഥാപിച്ചു.

ആലക്കോട് ന്യൂസ് (Alakode News) കൂടുതൽ വാളുകൾക്കും തത്സമയ വിവരങ്ങൾക്കും സന്ദർശിക്കുക: www.alakodenews.in

Post a Comment

Previous Post Next Post