കർണാടകയിലെ ഹുൻസൂരില്‍ മലയാളിയായ പ്രതിശ്രുത വധു ജീവനൊടുക്കിയതിനു പിന്നാലെ വരനും ജീവിതം അവസാനിപ്പിച്ചു. കാസർഗോഡ് പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീയാണ് (25) ജീവനൊടുക്കിയത്.താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹുൻസൂരില്‍ ബാങ്ക് ജീവനക്കാരിയായി ജോലിചെയ്തുവരികയായിരുന്നു. മരണകാരണം നിലവില്‍ വ്യക്തമല്ല. വീഡിയോ കോള്‍ വിളിച്ചായിരുന്നു അനുശ്രീ ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് പ്രതിശ്രുത വരനും ജീവനൊടുക്കിയത്. കണ്ണൂർ അമ്പലത്തട്ട് സ്വദേശി അമലാണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു.
ഡിസംബർ 26ന് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. പൂച്ചക്കാട് കിഴക്കേക്കരയിലെ കെ. ചന്ദ്രന്റെയും റീനയുടെയും മകളാണ് അനുശ്രീ. അമല്‍ ബാങ്ക് ജീവനക്കാരനാണ്. രണ്ടുപേരും എസ്.ബി.ഐ. ബ്രാഞ്ചില്‍ ജോലി ചെയ്യുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Post a Comment