കണ്ണൂർ / ദുബായ് — പ്രവാസികൾക്കും യാത്രക്കാർക്കും ആശ്വാസമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ വിപുലീകരിച്ചു. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റിയാണ് ലഭ്യമാക്കിയിരിക്കുന്നത്.
പ്രതിവാര സർവീസുകൾ ഒറ്റനോട്ടത്തിൽ:
- അബുദാബി: ആഴ്ചയിൽ 14 സർവീസുകൾ
- ഷാർജ: ആഴ്ചയിൽ 12 സർവീസുകൾ
- ദുബായ്: ആഴ്ചയിൽ 09 സർവീസുകൾ
- ഫുജൈറ: ആഴ്ചയിൽ 07 സർവീസുകൾ
- റാസൽഖൈമ: ആഴ്ചയിൽ 03 സർവീസുകൾ
ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ പ്രമുഖ വിമാനക്കമ്പനികൾ നടത്തുന്ന സർവീസുകൾ മലബാർ മേഖലയിലെ പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമാകും. വിശദമായ ഫ്ലൈറ്റ് വിവരങ്ങൾക്കും ബുക്കിംഗിനുമായി www.kannurairport.aero സന്ദർശിക്കുക.

Post a Comment