റവന്യൂ വകുപ്പില്‍ നിന്ന് എൻഡോസള്‍ഫാൻ സെല്ലിലേക്ക് സ്ഥലംമാറ്റം; എലിവിഷം കഴിച്ച്‌ ചികിത്സയിലായിരുന്ന കാസര്‍കോട് കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് മരിച്ചു


കാസർകോട്: ഓഫീസില്‍ വെച്ച്‌ എലിവിഷം കഴിച്ച്‌ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു.
എതിർത്തോട് സ്വദേശി ആശ (41) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലിവിഷം കഴിച്ച്‌ അവശനിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആശ ഇന്ന് മരണത്തിന് കീഴടങ്ങി. റവന്യൂ വകുപ്പില്‍ നിന്ന് ആശയെ എൻഡോസള്‍ഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.എന്നാല്‍ സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കളക്ടറേറ്റിലെ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
കളക്ടറേറ്റിലെ കർമ്മനിരതയായ ജീവനക്കാരിയായിരുന്നു ആശ. പെട്ടെന്നുള്ള വിയോഗം സഹപ്രവർത്തകരെയും കുടുംബത്തെയും ഞെട്ടിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post