ആലക്കോട്: മൂന്നാംതോടിൽ മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് മരിച്ച ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക് സ്വദേശി പുതുശ്ശേരി മോഹനന്റെ (54) ശവസംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഇന്ന് രാവിലെ 11 മണിയോടെ മൂന്നാംതോടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി മരം തലയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ മോഹനനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല

Post a Comment