ഐഫോണ്‍ ആവശ്യപ്പെട്ട് ജീവനൊടുക്കാൻ തുനിഞ്ഞ മകനെ രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കളും കൗമാരക്കാരനും മരിച്ചു


മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ ജീവനൊടുക്കാൻ ശ്രമിച്ച മകനെ രക്ഷപെടുത്താനുള്ള മാതാപിതാക്കളുടെ ശ്രമം ദാരുണാന്ത്യത്തില്‍ കലാശിച്ചു.വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ കൗമാരക്കാരനും മാതാപിതാക്കളും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു.
ടിസ്ഗാവ് മേഖലയിലെ ഖാവ്ദ്യ കുന്നുകളിലാണ് സംഭവം. വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരൻ കുന്നിൻപ്രദേശത്തേക്ക് പോയതായാണ് വിവരം. സാല്‍റ്റ ഫാത്ത സ്വദേശികളായ കുനാല്‍ ചന്ദ്ഗുഡെ (19), പിതാവ് മുരളിധർ ചന്ദ്ഗുഡെ (48), മാതാവ് സംഗീത ചന്ദ്ഗുഡെ എന്നിവരാണ് മരിച്ചത്.
പുതിയ ഐഫോണ്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം
റിപ്പോർട്ടുകള്‍ പ്രകാരം, പുതിയ ഐഫോണ്‍ വാങ്ങിനല്‍കണമെന്ന് കുനാല്‍ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന മുരളീധറായിരുന്നു കുടുംബത്തിന്റെ ഏക വരുമാന ആശ്രയം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മകന്റെ ആവശ്യം നിറവേറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിനെ തുടർന്ന് ഇരുവരും തമ്മില്‍ തർക്കമുണ്ടായതായാണ് വിവരം.
തുടർന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കുനാല്‍ വീട്ടില്‍നിന്ന് ഇറങ്ങി കുന്നിൻപ്രദേശത്തേക്ക് പോയി. മകൻ അപകടകരമായ എന്തെങ്കിലും ചെയ്തേക്കുമെന്ന ആശങ്കയില്‍ മാതാപിതാക്കള്‍ പിന്നാലെ എത്തുകയായിരുന്നു.

Post a Comment

Previous Post Next Post