ഒമാനില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്


മസ്കത്ത്: ഒമാനിലെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
അല്‍ ഹൈമ പ്രദേശത്ത് ഒരു സംഘം ആളുകള്‍ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
അല്‍ ഹൈമയിലെ മൂന്ന് ഒമാൻ പൗരന്മാർക്ക് നേരെ വെടിയുതിർത്തതായി സംശയിക്കുന്ന ഒമാൻ പൗരനെ നോർത്ത് അല്‍ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.പ്രതിയും വെടിയേറ്റവരും തമ്മില്‍ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
സംഭവത്തില്‍ നിയമനടപടികള്‍ തുടരുകയാണെന്നും റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post