ജാഗ്രത: കൊട്ടയാട് കവലയ്ക്ക് സമീപത്തെ വളവിൽ കുഴിയുണ്ട്; യാത്രക്കാർ ശ്രദ്ധിക്കുക

 


ആലക്കോട് - കരുവൻചാൽ റോഡിൽ കൊട്ടയാട് കവലയ്ക്ക് അടുത്തുള്ള വളവിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. വളരെ ചെറിയൊരു കുഴിയാണെങ്കിലും വളവിൽ തന്നെയായതിനാൽ ദൂരെ നിന്ന് വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ ഇത് പെട്ടെന്ന് പെടില്ല.

മഴക്കാലമായതിനാൽ കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുമ്പോൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല എന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കുഴി കണ്ട് വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നത് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതിനും കാരണമാകാം. ഇതിനുപുറമെ, ഈ റോഡിൽ മറ്റ് ചിലയിടങ്ങളിലായി ഇത്തരത്തിലുള്ള ചെറിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.

ചിത്രത്തിൽ കാണുന്നത് പോലെ, റോഡിന്റെ വശത്തായി വെള്ളം കെട്ടിക്കിടക്കുന്ന ഈ കുഴിയുള്ളതിനാൽ ഈ വഴി കടന്നുപോകുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികർ വേഗത കുറച്ച് വളരെ ശ്രദ്ധിച്ച് മാത്രം യാത്ര ചെയ്യുക. വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് അധികാരികൾ ഉടൻ ഇടപെട്ട് റോഡിലെ ഈ കുഴികൾ അടയ്ക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർക്കും യാത്രികർക്കുമൊപ്പം ആലക്കോട് ന്യൂസും ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post