ഓണാവധി കഴിഞ്ഞ് സ്കൂളുകള്‍ 31ന് തുറക്കും; മാറ്റിവച്ച പരീക്ഷ എപ്പോള്‍?ക്രിസ്മസ് പരീക്ഷ എപ്പോള്‍?


തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാവധിക്ക് ശേഷം സ്കൂളുകള്‍ ഓഗസ്റ്റ് 31 തിങ്കളാഴ്ച വീണ്ടും തുറക്കും. സ്കൂള്‍ തുറക്കുന്നതോടൊപ്പം, നേരത്തെ മാറ്റിവച്ച ഒന്നാം പാദവാർഷിക (ഓണപ്പരീക്ഷ) പരീക്ഷയും നടത്തുന്നതാണ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13 മുതലാണ് ഇക്കൊല്ലത്തെ ഓണപ്പരീക്ഷ നടന്നത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ കുട്ടികളുടെ പരീക്ഷയാണ് നടത്തിയത്. ഓഗസ്റ്റ് 21നാണ് ഓണാഘോഷവും കഴിഞ്ഞ് സ്കൂള്‍ അടച്ചത്.
എന്നാല്‍ അതിനിടെ ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റിവച്ചിരുന്നു. 21-ാം തീയതിയില്‍ നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് അന്നി തീരുമാനിച്ചത്. സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതില്‍ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകള്‍ അടയ്ക്കുകയും ചെയ്തു. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.

ക്രിസ്മസ് പരീക്ഷ എപ്പോള്‍?

ഇക്കൊല്ലത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 10ന് തുടങ്ങി 18ന് അവസാനിപ്പിക്കുന്ന രീതിയിലാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂള്‍ അടയ്ക്കുക. അവധിക്ക് ശേഷം ഡിസംബർ 28ന് സ്കൂള്‍ തുറക്കും. മറ്റെന്തെങ്കിലും കാരണത്താല്‍ ഇതില്‍ മാറ്റം വന്നാല്‍ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നതാണ്. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്‌എസ്‌എല്‍സി പരീക്ഷകള്‍- 2027 മാർച്ചിലും നടത്താനാണ് ഇക്കുറി തീരുമാനമായിരിക്കുന്നത്. പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകള്‍- മാർച്ച്‌ രണ്ടിന് ആരംഭിച്ച്‌ 29ന് അവസാനിക്കും.

Post a Comment

Previous Post Next Post