എന്തൊരു കൂടിയാണിത്...! റെക്കോര്‍ഡ് ഭേദിച്ച്‌ മദ്യവില്പന; ഓണസീസണില്‍ ആദ്യ മൂന്ന് ദിവസങ്ങളില്‍ വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യം


തിരുവനന്തപുരം:  സംസ്ഥാനത്ത് പുതിയ റെക്കോർഡ് മദ്യവില്പന. ഓണസീസണില്‍ ആദ്യ മൂന്ന് ദിവസങ്ങളില്‍ മാത്രം വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യമാണ്.കഴിഞ്ഞ വർഷത്തേക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ ആദ്യ മൂന്ന് ദിവസത്തെ വില്പന 250.96 കോടി രൂപയായിരുന്നു. ഇന്നലെ മാത്രം 88.98 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ ശനിയാഴ്ചയാകട്ടെ 102.28 കോടി രൂപയുടെ മദ്യവും വിറ്റഴിഞ്ഞു. വരും ദിവസങ്ങളിലും വില്പന ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ഈ ഓണം സീസണ്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ ആകെ 512.11 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 460.80 കോടിയായിരുന്നു.

Post a Comment

Previous Post Next Post