ഓണത്തിന് ഒരുതരി പൊന്നുവാങ്ങാനാവില്ല....! സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്, പവന് 1,20,240 രൂപയായി കുതിച്ചുയര്‍ന്ന് വിപണി


കോഴിക്കോട്: ൾ സ്വർണവിലയില്‍ പുതിയ മുന്നേറ്റം. ഇന്ന് ഗ്രാമിന് 80 രൂപ കൂടി 15,030 രൂപയും പവന് 640 രൂപ വർധിച്ച്‌ 1,20,240 രൂപയുമായി ഉയർന്നു.കഴിഞ്ഞ വ്യാപാര ദിവസമായ 22ന് രണ്ടു തവണയായി സ്വർണ വില വർധിച്ചിരുന്നു. ശനിയാഴ്ച പവന് 1,19,600 രൂപയായിരുന്നു ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തിയത്.
103 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിപണി ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. തുടർച്ചയായ വർധനവിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വില 1,20,000 രൂപയ്ക്ക് മുകളിലെത്തുമെന്ന നിഗമനത്തിലായിരുന്നു വിപണി. ഇത് ശരിവെക്കുന്നതാണ് ഇന്നത്തെ വില വർധന. മെയ് 13-നാണ് ഇതിനുമുമ്പ് സ്വർണം 1,20,000 രൂപയ്ക്ക് മുകളിലെത്തിയത്.

Post a Comment

Previous Post Next Post