തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്.ശിവഗിരിയിലെ തിരുജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ചെമ്പഴന്തിയില്‍ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.
എസ്‌എൻഡിപി യോഗം, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്, ഗുരുധർമ പ്രചാരണ സഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗുരുമന്ദിരങ്ങള്‍ കേന്ദ്രീകരിച്ച് രാവിലെമുതല്‍ വിശേഷാല്‍ ഗുരുപൂജകള്‍, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, അന്നദാനം, ആത്മീയ പ്രഭാഷണം തുടങ്ങിയവ നടക്കും.
ആലുവ അദ്വൈതാശ്രമത്തില്‍ രാവിലെ 4.30മുതല്‍ വൈകിട്ട് 6.30വരെ പ്രത്യേക പൂജകളും ഗുരുദേവ കൃതികളുടെ പാരായണം വിശേഷാല്‍ ദീപാരാധന, സമൂഹപ്രാർത്ഥന എന്നിവ നടക്കും. എസ്‌എൻഡിപി യോഗം ആലുവ, വടക്കൻ പറവൂർ, വൈപ്പിൻ, മൂവാറ്റുപുഴ യൂണിയനുകളില്‍ ശാഖകളും പോഷകസംഘടനകളും സംയുക്തമായി അതത് കേന്ദ്രങ്ങളില്‍ ഘോഷയാത്രയും പൊതുസമ്മേളനവും നടത്തും.
Post a Comment