ആലക്കോട്: വൈ.എം.സി.എ കരുവഞ്ചാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇരുപത്തെട്ടാമത് അഖിലകേരള വടംവലി മത്സരത്തില്‍ നടുവില്‍ യുവധാര ടീം ജേതാക്കളായി.കരുവഞ്ചാല്‍ യൂത്ത് വിംഗ് സ്‌പോണ്‍സര്‍ ചെയ്‌ത താവം സെന്‍ട്രല്‍ ടീം, കരുവഞ്ചാല്‍ ജെസിഐ സ്‌പോണ്‍സര്‍ ചെയ്‌ത വയനാട് ഫൈറ്റേഴ്‌സ് ടീം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്‌ഥാനങ്ങള്‍ നേടി. തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.പി. സുമേഷ് മത്സരം ഉദ്‌ഘാടനം ചെയ്‌തു.
പ്രശസ്‌ത സിനി ആര്‍ട്ടിസ്‌റ്റ് അനു ജോസഫ് മുഖ്യാതിഥിയായിരുന്നു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ലിജോ കളരിയ്‌ക്കല്‍, ജനറല്‍ കണ്‍വീനര്‍ സാബു ചാണക്കാട്ടില്‍, പ്രോഗ്രാം കണ്‍വീനര്‍ ടോണിസ് ജോര്‍ജ്, പബ്ലിസിറ്റി കണ്‍വീനര്‍ ജെയ്‌സണ്‍ ഓണംകുളം, മാത്യു തുണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment