കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തയാണ് അപര്‍ണ തോമസും ജീവ ജോസഫും വേര്‍പിരിഞ്ഞു എന്നത്.സോഷ്യല്‍ മീഡിയയില്‍ അപര്‍ണ തോമസിന്റെ പല അക്ടിവിറ്റീസും ഈ വിവാഹ മോചനത്തിലേക്ക് വിരല്‍ ചൂണ്ടിയിരുന്നുവെങ്കിലും യാതൊരു തര ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ജീവ തോമസ് തന്നെ വിഷയത്തില്‍ ഒരു വ്യക്തത നല്‍കിയിരിക്കുന്നു. അതെ ഞങ്ങള്‍ പതിനൊന്ന് വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു എന്ന്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജീവയുടെ സ്ഥിരീകരണം. ഇത് തീര്‍ത്തുമൊരു ദുഃഖകരമായ വാര്‍ത്തയാണ്, ഇത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് കമന്റുകള്‍ വരുന്നത്. അത്രയധികം ആരാധകരുണ്ടായിരുന്ന ഐഡിയല്‍ കപ്പിള്‍ ആയിരുന്നു ജീവ ജോസഫും അപര്‍ണ തോമസും. പതിനൊന്നാം വിവാഹ വാര്‍ഷിക ദിവസം തന്നെയാണ് വേര്‍പിരിയല്‍ സ്ഥിരീകരിച്ചത് എന്നതും വളരെ അധികം വേദനയുള്ള ഒന്നാണ് എന്നാണ് ആരാധകരുടെ പക്ഷം
ജീവയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
എന്നെ സംബന്ധിച്ച് അത്ര എളുപ്പത്തില്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്, പക്ഷേ ഞാനിത് ഷെയര്‍ ചെയ്യുക തന്നെ വേണം എന്ന് എനിക്ക് തോന്നുന്നു. പ്രത്യേകിച്ചും എന്റെ ഈ കരിയറിനും, എന്റെ സന്തോഷങ്ങള്‍ക്കും എന്റെ കഷ്ടപ്പാടുകലിലും, ഇതിനിടയില്‍ സംഭവിച്ച എല്ലാത്തിലും നിങ്ങളില്‍ പലരുടെയും പങ്കുണ്ട് എന്നതിനാല്‍, ഇക്കാര്യം എന്നില്‍ നിന്ന് തന്നെ അറിയാന്‍ നിങ്ങള്‍ അര്‍ഹരാണ്.
നിങ്ങളില്‍ ഒരുപാട് പേര്‍ക്ക് ഒരു കപ്പിള്‍ എന്ന നിലയില്‍ ഞങ്ങളെ ഒരുപാട് ഇഷ്ടമാണ്, പക്ഷേ ഇനി മുതല്‍ 'ഞങ്ങള്‍' ഇല്ല, അപര്‍ണ, ജീവ എന്ന് മാത്രം!
11 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം, ഞങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ വേര്‍പിരിയല്‍ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. എവിടെയോ എന്തോ തെറ്റു പറ്റി, ഇനി അത് വര്‍ക്കൗട്ട് ആവില്ല എന്ന സത്യം ഞങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ഇനി വേര്‍പിരിഞ്ഞു പോകാം എന്ന് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് തീരുമാനിച്ചു. വേര്‍പിരിയലിന് പിന്നിലെ കാരണം തീര്‍ത്തും വ്യക്തിപരമാണ്.
Post a Comment