ചെറുപുഴ: പാടിയോട്ടുചാല്‍ കൊരമ്പക്കലില്‍ ഒരു വീടിന്റെ മുറ്റത്ത് പ്രത്യക്ഷപ്പെട്ട കൂറ്റൻ പെരുമ്പാമ്പ് നാട്ടുകാരെ പരിഭ്രാന്തരാക്കി.
പാടിച്ചാല്‍ ജയേഷിന്റെ വീടിന് മുന്നിലാണ് ഞായറാഴ്ച പെരുമ്പാമ്പിനെ കണ്ടത്.വീടിന്റെ മുറ്റത്ത് ചുരുണ്ടുകൂടി കിടന്ന പെരുമ്പാമ്പ് പിന്നീട് പുറത്തുള്ള റോഡിലേക്ക് ഇറങ്ങിയതോടെയാണ് നാട്ടുകാരുടെ ആശങ്ക വർധിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിലാംപ്പാറ സംഭവസ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി. പിന്നീട് വനമേഖലയില്‍ സുരക്ഷിതമായി പാമ്പിനെ തുറന്നുവിടാനുള്ള നടപടികള്‍ സ്വീകരിച്ചു.
Post a Comment