ചെറുപുഴ : സ്കൂളിലേക്ക് പോകുന്നതിനിടെ വഴിയരികിൽ മരം മുറിച്ചുകൊണ്ടിരിക്കെ മരം ദേഹത്തേക്ക് വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചെറുപുഴ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഫയാസ് ആണ് പരിക്കേറ്റത്.
ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വഴിയരികിൽ മരം മുറിക്കുന്നതിനിടെയാണ് മരം വിദ്യാർത്ഥിയുടെ ദേഹത്തേക്ക് വീണത്.
പരിക്കേറ്റ മുഹമ്മദ് ഫയാസിനെ ഉടൻ ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment