ബ്രസീല്‍ vs ഇന്ത്യ! ബ്രസീല്‍ ടീം ഇന്ത്യയിലേക്ക്? ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ ഇന്ത്യയ്‌ക്കെതിരെ പോരാട്ടം

 




കൊല്‍ക്കത്ത: ഇന്ത്യൻ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നിന് കൊല്‍ക്കത്ത വേദിയായേക്കുമെന്ന് റിപ്പോർട്ട്.അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ദേശീയ ടീം ഒക്ടോബർ 3-ന് ഇന്ത്യയ്‌ക്കെതിരെ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് പ്രമുഖ ബ്രസീലിയൻ മാധ്യമമായ 'ജി ഇ ഗ്ലോബോ' (GE Globo) റിപ്പോർട്ട് ചെയ്തു.

2026-ലെ തങ്ങളുടെ അവസാന ഫിഫ വിൻഡോയുടെ ഭാഗമായി മൂന്ന് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളാണ് ബ്രസീല്‍ ആസൂത്രണം ചെയ്യുന്നത്. ഇതില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ ഓസ്‌ട്രേലിയയിലും മൂന്നാമത്തെ മത്സരം ഇന്ത്യയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

മത്സര ക്രമം താഴെ പറയുന്ന രീതിയിലാണ്:

സെപ്റ്റംബർ 25: ബ്രസീല്‍ vs ഓസ്‌ട്രേലിയ (ടൗണ്‍സ്വില്ലെ)

സെപ്റ്റംബർ 29: ബ്രസീല്‍ vs ഓസ്‌ട്രേലിയ (ബ്രിസ്‌ബേൻ)

ഒക്ടോബർ 3: ബ്രസീല്‍ vs ഇന്ത്യ (കൊല്‍ക്കത്ത)

പെലെ 1977-ല്‍ മോഹൻ ബഗാനെതിരെ ഈഡൻ ഗാർഡൻസില്‍ കളിച്ച ചരിത്രമുള്ള കൊല്‍ക്കത്തയ്ക്ക് ബ്രസീല്‍ ഫുട്ബോളുമായി ദീർഘകാലത്തെ ആത്മബന്ധമുണ്ട്. കഴിഞ്ഞ ലോകകപ്പ് കാലത്തും നഗരത്തിലുടനീളം ഉയർന്ന മഞ്ഞപ്പടയുടെ കട്ടൗട്ടുകളും പതാകകളും ബ്രസീലിയൻ ഫുട്ബോള്‍ ഫെഡറേഷന്റെ ശ്രദ്ധ നേടിയിരുന്നു.

Post a Comment

Previous Post Next Post