ആലക്കോട്: പെരുമ്പടവ് പാക്കഞ്ഞിക്കാട് കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി പിടികൂടി കാട്ടിൽ വിട്ടു. പാക്കഞ്ഞിക്കാട് സ്വദേശി നിക്സൺ ചാക്കോയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മൂർഖനെ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് റെസ്ക്യൂ അംഗവും സ്നേക്ക് ക്യാച്ചറുമായ ഷൈജു ചാലപ്പുറം അതിവിദഗ്ധമായി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ മൂർഖനെ പിന്നീട് സുരക്ഷിതമായ ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിട്ടു

Post a Comment