അന്തരിച്ച റവ. ഫാ. തോമസ് പതക്കലിന്റെ മൃതസംസ്കാരം വെള്ളിയാഴ്ച (ജൂലൈ 24) വിളക്കന്നൂരിൽ; പൊതുദർശന വിവരങ്ങൾ അറിയാം


തലശ്ശേരി: കഴിഞ്ഞ ദിവസം അന്തരിച്ച തലശ്ശേരി അതിരൂപതാ വൈദികൻ റവ. ഫാ. തോമസ് പതക്കലിന്റെ മൃതസംസ്കാര ചടങ്ങുകൾ ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ വെച്ച് നടക്കും. അച്ചന്റെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം പരിഗണിച്ചും പൊതുസമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ചുമാണ് മൃതസംസ്കാരം വിളക്കന്നൂരിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്നതാണ്:

•ജൂലൈ 23 വ്യാഴാഴ്ച: ഉച്ചകഴിഞ്ഞ് 02.00 മണി മുതൽ 06.00 മണി വരെ കിളിയന്തറയിലുള്ള സ്വഭവനത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

•വ്യാഴാഴ്ച വൈകിട്ട്: 07.00 മണി മുതൽ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കുന്നതാണ്.

•ജൂലൈ 24 വെള്ളിയാഴ്ച: രാവിലെ 06.00 മണിക്ക് കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വെച്ച് മൃതസംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗവും വിശുദ്ധ കുർബാനയും നടക്കും.

•വെള്ളിയാഴ്ച രാവിലെ 08.00 മണി മുതൽ: വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ പൊതുദർശനം ആരംഭിക്കും. തുടർന്ന് 10.00 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾക്കും തുടക്കമാകും.

Post a Comment

Previous Post Next Post