കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 18 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി


കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമില്‍ നിന്നാണ് 18 കിലോയോളം കഞ്ചാവ് പിടികൂടിയത്.കണ്ണൂർ ആർ പി എഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. കഞ്ചാവ് എത്തിച്ചത് ആരെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ റെയില്‍വെ പൊലിസ് പരിശോധിച്ചു വരികയാണ്.

Post a Comment

Previous Post Next Post