ആലക്കോട്: ടൗണിലെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം താവളമാക്കിയ സാമൂഹ്യവിരുദ്ധർക്കും ലഹരി സംഘങ്ങൾക്കുമെതിരെ ശക്തമായ നടപടിയുമായി പോലീസ്. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഇവിടെ അനാവശ്യമായി തമ്പടിച്ചിരുന്നവരെയാണ് പോലീസ് ഇടപെട്ട് ഒഴിപ്പിച്ചത്.
ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ചില സംഘങ്ങൾ താവളമാക്കിയത് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇവിടെ പലപ്പോഴായി സംഘർഷങ്ങളും പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ പോലീസ് ഇവിടെയെത്തി നടപടി സ്വീകരിച്ചത്. പഞ്ചായത്ത് അധികൃതരും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
വരും ദിവസങ്ങളിലും ഇവിടെ പരിശോധന കർശനമാക്കുമെന്നും, ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാരല്ലാത്തവർ അനാവശ്യമായി സമയം ചിലവഴിച്ചാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
(ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. ആലക്കോട് ബസ് സ്റ്റാൻഡിലെ നിലവിലെ അവസ്ഥയെ സൂചിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ ചിത്രമാണിത്.")
Post a Comment