സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 43,760 രൂപയാണ്.
തുടര്‍ച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ദിവസം കൊണ്ട് 320 രൂപയുടെ ഇടിവ് ഒരു പവൻ സ്വര്‍ണത്തിന് ഉണ്ടായിട്ടുണ്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5,470 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 4,543 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം 15നാണ് സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്.
ജീവനാംശ തുകയായി ഭാര്യക്ക് ചാക്കുകളില്‍ നാണയങ്ങള്‍, പണി കൊടുത്ത ഭര്‍ത്താവിന് തിരിച്ച് പണി കൊടുത്ത് കോടതി
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി നിരക്ക് 78 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 103 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില.

Post a Comment