കറണ്ടിന് അറിയില്ലല്ലോ മന്ത്രിയാണ് വേദിയിലെന്ന്; വൈദ്യുതി വകുപ്പ് മുള്‍ക്കിരീടമാണെന്ന കമന്റിന് പിന്നാലെ പവര്‍ക്കട്ട്

 


കൊച്ചി: എറണാകുളത്ത് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയില്‍ പ്രസസംഗത്തിനിടെ പവർ കട്ട്.

കെഎസ്‌ഇബി ഓഫിസേഴ്സ് ഫെഡ‍റേഷന്റെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി സംസാരിക്കുന്നതിനിടെയാണ് സംഭവം. പ്രസംഗം പകുതിയില്‍ നിർത്തി കുറച്ച്‌ സമയം സ്റ്റേജില്‍ തുടർന്നെങ്കിലും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനെത്തുടർന്ന് ഉദ്ഘാടനം പൂർത്തിയായതായി പ്രഖ്യാപിച്ച്‌ മന്ത്രി മടങ്ങുകയായിരുന്നു.

വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് മുള്‍ക്കിരീടം അണിയുന്നത് പോലെയാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കാര്യവും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ആ മുള്‍ക്കിരീടത്തെ പൂക്കിരീടമാക്കാനുള്ള ശ്രമങ്ങളാണ് താൻ നടത്തുന്നതെന്ന് വിശദീകരിച്ച്‌ തൊട്ടുപിന്നാലെയാണ് വൈദ്യുതി നിലച്ചത്. താൻ എപ്പോള്‍ പ്രസംഗം നിർത്തണമെന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാമെന്നായിരുന്നു സംഭവത്തിനുശേഷം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മന്ത്രി സണ്ണി ജോസഫ് തമാശരൂപേണ പ്രതികരിച്ചത്.

Post a Comment

Previous Post Next Post