ഹൈദരാബാദ്: സൈനിക കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നിന്ന് എകെ-47 ഉള്‍പ്പെടെ 11 ആയുധങ്ങള്‍ കാണാതായ സംഭവത്തില്‍ തെലങ്കാന പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
സെക്കന്ദരാബാദ് കന്റോണ്‍മെന്റ് ഏരിയയിലെ മദ്രാസ് റെജിമെന്റില്‍ കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ആയുധങ്ങള്‍ മോഷണം പോയത്.
സർവീസില്‍ നിന്ന് അടുത്തിടെ വിരമിച്ചയാളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇയാള്‍ക്ക് സൈനിക ക്യാംപിനെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കാണാതായ ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. എകെ-203 റൈഫിളുകള്‍, ഐ എൻ എസ് എ എസ് (ഇന്ത്യൻ സ്‌മാള്‍ ആംസ് സിസ്റ്റം) റൈഫിള്‍, ആറ് പിസ്റ്റളുകള്‍, വെടിമരുന്ന് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ആയുധങ്ങള്‍ക്ക് പുറമെ, ഏകദേശം 1800 റൗണ്ട് വെടിക്കോപ്പുകളും 21 മാഗസിനുകളും കാണാതായതായിരുന്നു. കാണാതായ വെടിയുണ്ടകളില്‍ 700ഓളം എണ്ണം എകെ-203 റൈഫിളുകളുടേതായിരുന്നു.

Post a Comment