കൂത്തുപറമ്പിൽ യുവതി കിണറ്റിൽ ചാടി മരിച്ച സംഭവം: ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് കേസ്



കൂത്തുപറമ്പ്: പാതിരിയാട് യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത ദാരുണ സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. പാതിരിയാട് സ്വദേശിനിയായ ജ്യോതിഷ (26) ജീവനൊടുക്കിയ കേസിലാണ് ഭർത്താവ് സജിൽ, ഇയാളുടെ മാതാവ് ചന്ദ്രി, സഹോദരി ജൂന എന്നിവർക്കെതിരെ കൂത്തുപറമ്പ് പോലീസ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മാർച്ച് എട്ടിനായിരുന്നു ജ്യോതിഷ വീട്ടുപറമ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയത്. തുടർന്ന്, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് ജ്യോതിഷയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് കാട്ടി യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post