കരുവാറ്റ ഇരട്ടക്കൊലപാതകം: പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് പോലീസ് കസ്റ്റഡി; സംസ്ഥാനത്ത് അത്യപൂർവ ഉത്തരവുമായി ജുവനൈൽ കോടതി

 


ആലപ്പുഴ കരുവാറ്റയിൽ വയോധികരായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. പ്രായപൂർത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകാൻ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ നിയമപരമായ വ്യവസ്ഥകളില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പൂർണ്ണമായും തള്ളിക്കൊണ്ടാണ് സംസ്ഥാനത്ത് തന്നെ അപൂർവ്വമായ ഈ നടപടിയിലേക്ക് കോടതി കടന്നത്.

രാജ്യത്തെ നടുക്കിയ ഡൽഹി നിർഭയ കേസിൽ പോലും പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് കസ്റ്റഡിയിൽ നൽകാൻ കോടതി തയ്യാറായിരുന്നില്ലെന്നിരിക്കെയാണ്, അന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കരുവാറ്റ കേസിൽ ഇത്തരമൊരു അസാധാരണ ഉത്തരവ് ഉണ്ടായിരിക്കുന്നത്.



Post a Comment

Previous Post Next Post