കാക്കയങ്ങാട്ട് വഴി നിർമ്മാണത്തിനിടെ സ്ഫോടനം; പന്നിപ്പടക്കമെന്ന് സംശയം, ആളപായമില്ല



ഇരിട്ടി: കാക്കയങ്ങാട് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ വഴി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഉഗ്രസ്ഫോടനം നടന്നു. ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്.

കാട്ടുപന്നികളെ തുരത്താൻ വെക്കുന്ന പന്നിപ്പടക്കമാണ് ഇത്തരത്തിൽ പൊട്ടിയതെന്നാണ് പ്രാഥമിക സൂചന. വൻ ശബ്ദത്തോടെയായിരുന്നു സ്ഫോടനമെങ്കിലും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളടക്കമുള്ളവർ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.



Post a Comment

Previous Post Next Post