കാക്കനാട്: ചേനവിത്ത് മുളച്ചുവന്നപ്പോൾ വാഴക്കുലയുടെ രൂപം കൈവരിച്ച അപൂർവ്വ പ്രതിഭാസം കാണാൻ നാട്ടുകാരുടെ തിരക്ക്. കാക്കനാട് ഇടച്ചിറ സ്വദേശിയും പൊതുപ്രവർത്തകനുമായ ബഷീറിന്റെ വീട്ടുവളപ്പിലാണ് വാഴക്കുലയിലെ പടലകൾക്ക് സമാനമായ രീതിയിൽ ചേനത്തണ്ട് വളർന്നുയർന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ, ഇത് വാഴക്കുലയല്ലെന്നും ജനിതക വ്യതിയാനം (Genetic Mutation) കാരണം ചേനയ്ക്കുണ്ടായ രൂപമാറ്റമാണെന്നും സ്ഥിരീകരിച്ചു. കൗതുകമുണർത്തുന്ന ഈ കാഴ്ച കാണാൻ നിരവധിയാളുകളാണ് ബഷീറിന്റെ വീട്ടിലേക്ക് എത്തുന്നത്.

Post a Comment