വീടുകള്‍ എത്ര വൃത്തിയായി സൂക്ഷിച്ചാലും പാറ്റ, പല്ലി, ചിലന്തി, ഉറുമ്പ് തുടങ്ങിയവയുടെ ശല്യം പലപ്പോഴും പൂർണമായി ഒഴിവാക്കാനാകില്ല.അടുക്കളയിലും ജനല്‍പ്പടികളിലും ചുവരിന്റെ മൂലകളിലുമെല്ലാം ഇവയുടെ സാന്നിദ്ധ്യം പതിവായി ഉണ്ടാകും. വൃത്തിയാക്കിയതിന് തൊട്ടുപിന്നാലെതന്നെ ചിലന്തികള്‍ വലകെട്ടി തുടങ്ങുന്നത് മിക്ക വീടുകളിലെയും സ്ഥിരം കാഴ്‌ചയാണ്.
ഭക്ഷണസാധനങ്ങള്‍ തുറന്നുവയ്‌ക്കുന്നതും അടുക്കളയിലെ ഈർപ്പവും മാലിന്യങ്ങളും ചെറിയ വിള്ളലുകളുമെല്ലാം ഇത്തരം ജീവികളെ വീട്ടിലേക്ക് ആകർഷിക്കാം. ഇവയെ നിയന്ത്രിക്കാൻ വിപണിയില്‍ പല തരത്തിലുള്ള സ്‌പ്രേകളും കീടനാശിനികളും ലഭ്യമാണെങ്കിലും അവ ഉപയോഗിക്കുമ്പോള്‍ ലേബലിലെ നിർദേശങ്ങള്‍ കൃത്യമായി പാലിക്കണം. കുട്ടികളും വളർത്തുമൃഗങ്ങളുമുള്ള വീടുകളില്‍ പ്രത്യേക ജാഗ്രതയും ആവശ്യമാണ്. എന്നാല്‍, ഇതൊന്നുമില്ലാതെ ഈ ജീവികളെ എളുപ്പത്തില്‍ തുരത്താവുന്ന ഒരു മാർഗം പരിചയപ്പെടാം. ഇതിന് വീട്ടിലുള്ള സാധനങ്ങള്‍ മാത്രം മതി.
ആവശ്യമായ സാധനങ്ങള്‍
വിക്‌സ് - അര ടീസ്‌പൂണ്‍
ബേക്കിംഗ് സോഡ - 1 ടീസ്‌പൂണ്‍
നാരങ്ങാനീര് - 1 ടീസ്‌പൂണ്‍
ഇളം ചൂടുവെള്ളം - അര ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് വിക്‌സ്, ബേക്കിംഗ് സോഡ, നാരങ്ങാനീര് എന്നിവയെടുത്ത് ഇളം ചൂടുവെള്ളം കൂടി ചേർത്ത് യോജിപ്പിക്കുക. ശേഷം ഒരു സ്‌പ്രേ ബോട്ടിലിലാക്കി പാറ്റ, പല്ലി, ഉറുമ്പ് എന്നിവ വരുന്ന സ്ഥലത്ത് സ്‌പ്രേ ചെയ്യാവുന്നതാണ്. സ്‌പ്രേ ബോട്ടില്‍ ഇല്ലെങ്കില്‍ പഞ്ഞിയില്‍ ഈ മിശ്രിതം മുക്കി വീടിന്റെ ഓരോ ഭാഗങ്ങളിലായി വച്ചാലും മതി.
Post a Comment