ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വര്‍ഷം തടവും പിഴയും


മൂബൈ: ചെക്ക് കേസില്‍ പാലാ എംഎല്‍എ മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും ശിക്ഷ. മുംബൈ വ‍്യവസായി ദിനേശ് മേനോന്‍റെ പരാതിയില്‍ മുംബൈ ബോറിവാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
ഒരു മാസത്തിനുള്ളില്‍ പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. പണം അടക്കാത്ത പക്ഷം മൂന്ന് മാസം വരെ തടവു ശിക്ഷ അടക്കേണ്ടി വരും. ശിക്ഷ ഒരു വർഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് അയോഗ‍്യതയുണ്ടാകില്ല.
കണ്ണൂർ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് മാണി സി. കാപ്പനെതിരായ പരാതി. നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്. എന്നാല്‍ തന്‍റെ ഭാഗം കേള്‍ക്കാതെയാണ് വിധി വന്നതെന്നും അപ്പീലിന് പോകുമെന്നും എംഎല്‍എ മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.

Post a Comment

Previous Post Next Post