ആലക്കോട്: മലയോര മേഖലയില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ട് ഒന്നര മാസം പിന്നിട്ടിട്ടും ദുരിതബാധിതർക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം പോലും ലഭിച്ചില്ലെന്ന് പരാതി.ഓഗസ്റ്റ് ഒന്നിനാണ് ഉദയഗിരി, ചെറുപുഴ ഗ്രാമപഞ്ചായത്തുകളില്‍ കനത്ത മഴയെ തുടർന്ന് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായത്.
സംസ്ഥാനത്തെ കാലവർഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്ക് 10,000 രൂപ അടിയന്തര ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ് ഉദയഗിരി. പഞ്ചായത്തിലെ 88 ഓളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മണ്ണും ചെളിയും കല്ലും വീടുകളില്‍ കയറിയതോടെ പല വീടുകളും താമസയോഗ്യമല്ലാതായി.
നിരവധി കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. 38 റോഡുകള്‍ക്കും നിരവധി പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും കേടുപാടുണ്ടായി. ഏക്കർ കണക്കിന് കൃഷിയിടങ്ങളിലെ റബർ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികളും നശിച്ചു. ചെറുതും വലുതുമായ 26 ഉരുള്‍പൊട്ടലാണ് ഇവിടെ ഉണ്ടായത്.
Post a Comment