ലഹരി ഉപയോഗത്തിന് പിന്നാലെ സ്വന്തം വീടിന് തീയിട്ട് യുവാവ്; സംഭവം കോഴിക്കോട്


കോഴിക്കോട്: കോഴിക്കോട്ട് ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. കോഴിക്കോട് കക്കൂരിലായിരുന്നു സംഭവം.
പാവണ്ടൂർ സ്‌കൂളിന് സമീപം പാടിമലയില്‍ രാമദാസിന്റെ വീട്ടിലായിരുന്നു സംഭവം. രാമദാസിന്റെ മകൻ അനുവിന്ദ് ആണ് വീടിന് തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
വിവരമറിഞ്ഞ് നരിക്കുനി ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ വീട് ഭാഗീകമായി കത്തി നശിച്ച നിലയിലായിരുന്നു. ലഹരിയിലായിരുന്നു യുവാവിനെ പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

Previous Post Next Post