സംസ്ഥാനത്ത് ഇന്ന് ലോഡ് ഷെഡിംഗ് ഉണ്ടായിരിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിംഗ്) ഉണ്ടായിരിക്കുന്നതല്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സമയബന്ധിതമായ പവർകട്ട് ഇന്ന് ഉണ്ടാകില്ല.
വൈദ്യുതി ലഭ്യത സാധാരണ നിലയിലായതിനെ തുടർന്നാണ് തീരുമാനം. എന്നാൽ പ്രാദേശികമായ ലൈൻ അറ്റകുറ്റപ്പണികളോ അപ്രതീക്ഷിത തകരാറുകളോ മൂലമുള്ള തടസ്സങ്ങൾ ഉണ്ടായേക്കാമെന്നും ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post