സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റതായി സംശയം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു


താമരശേരി: താമരശേരി ചാലക്കര ഗവ യുപി സ്കൂളില്‍ വെച്ച്‌ വിദ്യാർഥിക്ക് പാമ്പുകടിയേറ്റതായി സംശയം.ആറാം ക്ലാസ് വിദ്യാർഥി അഹിയാൻ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ച 12 മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം ഇടവേളയ്ക്ക് സ്കൂള്‍ ഗ്രൗണ്ടില്‍ പോയി തിരിച്ചെത്തിയപോഴാണ് അഹിയാനിന്റെ കാലില്‍ പാമ്പുകടിയേറ്റതു പോലെയുള്ള രണ്ട് മുറിപ്പാടുകള്‍ കണ്ടെത്തിയത്. തുടർന്ന് അധ്യാപകർ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post