വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു; പോലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോള്‍ ആക്രമണം;കുത്തിയത് ഭര്‍ത്താവ്



വടകര: എംഡിഎംഎ കേസില്‍ പ്രതിയായ അധ്യാപികയ്ക്ക് വടകര പൊലീസ് സ്റ്റേഷൻ വളപ്പില്‍ കുത്തേറ്റു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ക്രമിക്കപ്പെട്ട അധ്യാപിക കീർത്തനയുടെ ഭർത്താവാണ് കസ്റ്റഡിയിലുള്ളതെന്നാണ് പ്രാഥമിക വിവരം.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. എംഡിഎംഎ കേസില്‍ ജാമ്യം ലഭിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാൻ എത്തിയതായിരുന്നു കീർത്തന. ഇതിനിടെയാണ് ഇവർക്കുനേരെ ആക്രമണമുണ്ടായത്.
പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിലടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചോളം കുത്തേറ്റതായാണ് വിവരം.

Post a Comment

Previous Post Next Post