ഓണം ബമ്പര്‍ 30 കോടി അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും, അറിയേണ്ടത്


തിരുവനന്തപുരം : സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച്‌ ലോട്ടറി വകുപ്പ്.സമ്മാനത്തുക 30കോടിയാക്കിയ ശേഷമുള്ള തിരുവോണം ബമ്പറിന്റെ ആദ്യവില്‍പ്പനയിലാണ് ചരിത്രനേട്ടം. കൂടുതല്‍ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് (20,95,300 ടിക്കറ്റ്). തൃശൂരാണ് രണ്ടാമത് (10,62,00), തിരുവനന്തപുരം (8,64,100) മൂന്നാമതാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ഗോർഖിഭവനിലെ നറുക്കെടുപ്പില്‍ 30കോടിയുടെ ഭാഗ്യവാനെ അറിയാം. മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൂജബമ്പർ ടിക്കറ്റ് പ്രകാശനവും നിർവഹിക്കും
രണ്ടാംസമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാവം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5000, 2000,1000, 500 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. .
30 കോടി രൂപ ഒന്നാം സമ്മാനത്തിന് അർഹനായാല്‍ എത്രയും പെട്ടെന്ന് ലോട്ടറി വകുപ്പിനെ അറിയിക്കുക എന്നതാണ് പ്രധാനം. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിി ബന്ധപ്പെട്ട രേഖകളോടെ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയാണെങ്കില്‍ ഏതാണ്ട് 15,20 ദിവസത്തിനകം ബാങ്ക് അക്കൗണ്ടില്‍ പണം വരും.

30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായാല്‍ എന്തു ചെയ്യണം?സമ്മാനത്തിന് അര്‍ഹനായാല്‍ എത്രയും പെട്ടെന്ന് ലോട്ടറി ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കുക എന്നതാണ് പ്രധാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട രേഖകളോടെ ലോട്ടറി സമര്‍പ്പിക്കുകയാണെങ്കില്‍ ഏതാണ്ട് 15, 20 ദിവസത്തിനകം ബാങ്ക് അക്കൗണ്ടില്‍ പണം വരും.
നടപടിക്രമങ്ങള്‍ ഇങ്ങനെ
ലോട്ടറി ടിക്കറ്റിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടാതിരിക്കാന്‍ ആദ്യമായി ചെയ്യേണ്ടത് ടിക്കറ്റിന്റെ പുറത്ത് പേരും ഒപ്പും രേഖപ്പെടുത്തുക എന്നതാണ്.
കൈയില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായി വേണം.പാന്‍ കാര്‍ഡ് ഇല്ലാത്ത ആളാണെങ്കില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കണം. (പാന്‍ കാര്‍ഡ് ലഭിക്കാന്‍ 15 ദിവസം എടുക്കും).

ആര്‍ബിഐയുടെ അംഗീകാരമുള്ള ബാങ്കുകളില്‍ ബാങ്ക് അക്കൗണ്ട് വേണം.സമ്മാനാര്‍ഹമായ ടിക്കറ്റും പാന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖകളും ബാങ്ക് വിശദാംശങ്ങളുമായാണ് സമര്‍പ്പിക്കേണ്ടത്.
ഒന്നുകില്‍ അംഗീകൃത ലോട്ടറി ഏജന്‍സിയില്‍ ടിക്കറ്റ് ഏല്‍പ്പിക്കുക, അല്ലെങ്കില്‍ ആര്‍ബിഐ അംഗീകൃത ബാങ്കിലോ ജില്ലാ ലോട്ടറി ഓഫീസിലോ ടിക്കറ്റ് ഏല്‍പ്പിക്കുക.
ടിക്കറ്റ് 30 ദിവസത്തിനകം ഏല്‍പ്പിക്കണം
30 ദിവസത്തിനകം ടിക്കറ്റ് ഏല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജില്ലാ ലോട്ടറി ഓഫീസറെ നേരിട്ട് കണ്ട് എന്തുകൊണ്ട് ലോട്ടറി നേരത്തെ ഏല്‍പ്പിക്കാന്‍ സാധിച്ചില്ല എന്ന കാരണം ബോധ്യപ്പെടുത്തി ടിക്കറ്റ് സമര്‍പ്പിക്കണം.ഈ 30 ദിവസം ഗ്രേസ് പീരീഡ് കാലത്തും ടിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ലോട്ടറി ഡയറക്ടറേറ്റില്‍ പോയി ഡയറക്ടറെ കണ്ട് എന്തുകൊണ്ട് നേരത്തെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്ന കാര്യം ബോധ്യപ്പെടുത്തണം. സമ്മാനത്തിന് അര്‍ഹമായ 90 ദിവസത്തിനകം ടിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ പണമാക്കി മാറ്റാന്‍ ബുദ്ധിമുട്ട് ആണ് എന്ന കാര്യം ഓർക്കുക.

കൈയില്‍ എത്ര കിട്ടും
?30 കോടിയുടെ ഓണം ബംപർ ലോട്ടറി അടിച്ചാല്‍ ഏകദേശം 16.47 കോടി രൂപയാണ് മറ്റ് കിഴിവുകള്‍ കഴിഞ്ഞ് വിജയിയുടെ അക്കൗണ്ടില്‍ എത്തുക.
കിഴിവുകളുടെ വിവരങ്ങള്‍
30 കോടിയില്‍ നിന്നും 3 കോടി രൂപ ഏജന്റിനുള്ള കമ്മീഷനായി മാറ്റിവയ്ക്കും. ബാക്കി 27 കോടി രൂപയാണ് സമ്മാനത്തുകയായി കണക്കാക്കുന്നത്.
ആദായ നികുതിയും മറ്റ് സെസും (TDS & Surcharge): 
ബാക്കിയുള്ള തുകയില്‍ നിന്ന് ആദായനികുതി (30%). ഇത് 8 കോടി 10 ലക്ഷം രൂപ വരും
ഇത് 2 കോടി 2 ലക്ഷത്തിഅൻപതിനായിരം രൂപ ആകെ 10 കോടി 12 ലക്ഷംഇതിന്റെ 4% ഹെല്‍ത്ത് & എഡ്യൂക്കേഷൻ സെസ് എന്നിവ ഈടാക്കും. അതായത് 40.50 ലക്ഷം
ആകെ ലഭിക്കുന്ന തുക:
സർക്കാരിന്റെ വിവിധ നികുതികളും കമ്മീഷനും (ആകെ 10 കോടി 53 ലക്ഷം‌) കഴിഞ്ഞ് ആകെ തുകയുടെ ഏകദേശം 55 ശതമാനത്തോളം (ഏതാണ്ട് 16.47 കോടി രൂപ) സമ്മാനാർഹന് നേരിട്ട് ലഭിക്കും.


Post a Comment

Previous Post Next Post