അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയില്‍ വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശുകാരന്‍ പിടിയില്‍.ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ ഇയാളില്‍ നിന്നു പിടിച്ചെടുത്തു. വ്യാജ ആധാർ കാർഡില്‍ ബിപ്ലബ് സോറൻ (32) എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബംഗാള്‍ മുർഷിദാബാദ് പൊലീസിന്‍റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാള്‍ ഹാജരാക്കിയിരുന്നു.
ഒരു വർഷമായി നാവിക സേനയുടെ ലോണ്‍ട്രി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടർന്നാണ് പൊലീസ് ബംഗ്ലാദേശ് പൗരനെ പിടികൂടിയത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തില്‍ വ്യാജ രേഖകളുമായി സ്പായില്‍ ജോലി ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശ് യുവതികളെ കണ്ണൂർ ടൗണ്‍ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
Post a Comment