ബാങ്ക് ഇടപാടുകൾ ഇന്നത്തേക്ക് ചുരുക്കാം; അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധി



തിരുവനന്തപുരം: അടുത്ത രണ്ട് ദിവസം സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നാളെ ഞായറാഴ്ചയും (സെപ്റ്റംബർ 20), മറ്റന്നാൾ ശ്രീനാരായണ ഗുരു സമാധി ദിനവും (സെപ്റ്റംബർ 21, തിങ്കൾ) ആയതിനാലാണ് ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുന്നത്.

അതിനാൽ ബാങ്ക് ശാഖകൾ വഴിയുള്ള അത്യാവശ്യ പണമിടപാടുകൾ ഉള്ളവർ ഇന്ന് തന്നെ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. ചൊവ്വാഴ്ച മുതൽ ബാങ്കുകൾ പതിവുപോലെ പ്രവർത്തിക്കും.

അതേസമയം, ബാങ്ക് ശാഖകൾക്ക് അവധിയാണെങ്കിലും എടിഎം, യുപിഐ (Google Pay, PhonePe മുതലായവ), ഓൺലൈൻ നെറ്റ് ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമായിരിക്കും.


Post a Comment

Previous Post Next Post