കോട്ടയം: കനത്ത മഴയ്ക്കിടെ തീക്കോയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. വേലത്തുശ്ശേരിയിലുണ്ടായ അപകടത്തില്‍ തേനി സ്വദേശി സംഗീത അരുള്‍ലാല്‍ ആണ് മരിച്ചത്.മഴ ശക്തമായതിനെ തുടർന്ന് മലയോര മേഖലകളില്‍ അപകടസാധ്യത ഉയരുന്നതിനിടെയാണ് ദുരന്തം.
കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയില്‍ ഇന്നലെ ഉച്ചമുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വാഗമണ്‍ മേഖലയിലെ കുസാറ്റിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനില്‍ ഉച്ചയ്ക്ക് മൂന്നിനും അഞ്ചിനുമിടയില്‍ 157 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മഴയെ തുടർന്ന് ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലും മണ്ണിടിച്ചിലുണ്ടായി. കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണതോടെ രണ്ട് കാറുകള്‍ക്ക് സമീപത്തേക്ക് മണ്ണെത്തി. വാഹനങ്ങളിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാത്രി ഏഴോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Post a Comment