സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മൂന്നാം വിവാഹം, വരൻ കേസിലെ കൂട്ടുപ്രതി

 


തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിവാഹിതയായി. ഇത് സ്വപ്‌ന സുരേഷിന്റെ മൂന്നാം വിവാഹമാണ്.

കൊച്ചിയില്‍ വെച്ച്‌ കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. സ്വപ്‌ന സുരേഷ് തന്നെയാണ് തന്റെ വിവാഹ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതിയായ പിഎസ് സരിത്താണ് വരന്‍. സരിത്തിന്റെ രണ്ടാം വിവാഹമാണിത്. സരിതയ്‌ക്കൊപ്പം പിഎസ് സരിത്തും ഹൈറേഞ്ച് റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി (എച്ച്‌ആര്‍ഡിഎസ്) യിലെ ജീവനക്കാരനായിരുന്നു. പിആര്‍ഒ ആയിട്ടായിരുന്നു സരിത്ത് ജോലി ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സ്വപ്‌നയും സരിത്തും ജോലി രാജി വെക്കുകയായിരുന്നു.

Post a Comment

Previous Post Next Post