ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത മലയാള സിനിമ; പുതിയ നേട്ടവുമായി ബെത്ലഹേം കുടുംബ യൂണിറ്റ്

 


പ്രക്ഷകപ്രീതിക്കൊപ്പം നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് നിവിന്‍ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ്.

ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത മലയാള സിനിമയായി മാറിയിരിക്കുകയാണ് ബെത്ലഹേം കുടുംബ യൂണിറ്റ്.

അതേസമയം, ചിത്രം ആഗോള തലത്തില്‍ 300 കോടിയിലേക്ക് വിജയക്കുതിപ്പ് തുടരുകയാണ്.

നിവിന്‍ പോളിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.


Post a Comment

Previous Post Next Post