ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ രണ്ടിടങ്ങളില്‍ എല്‍ഡിഎഫിന് വിജയം: കോണ്‍ഗ്രസിന് സിറ്റിങ് സീറ്റ് നഷ്ടമായി


കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് വിജയം. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാല്‍ വാർഡിലും പെരളശേരി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡായ ബാവോഡിലുമാണ് എല്‍ ഡി എഫ് സ്ഥാനാർത്ഥികള്‍ വിജയിച്ചത്.സി.പി എം ഭരിക്കുന്ന മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാല്‍ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥി എ.കെ.സുരേഷ് കുമാർ 276 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.നേരത്തെയുണ്ടായിരുന നഗരസഭ കൗണ്‍സിലർ സിപിഎമ്മിലെ കെ.കെ.അഭിമന്യുവിൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത് ആകെ പോള്‍ ചെയ്തതില്‍ 628 വോട്ടുകളാണ് സുരേഷ് കുമാർ നേടിയത് യുഡിഎഫ് സ്ഥാനാർത്ഥി ലത്തീഫ് പഴശി (362 ) ബിജെപി സ്ഥാനാർത്ഥി കെ മോഹനൻ 31 വോട്ടുകളും നേടി.
പെരളശേരി പഞ്ചായത്തിലെ ബാവോഡ് വാർഡില്‍ എല്‍ഡിഎഫിന് വിജയം, കോണ്‍ഗ്രസിന് സിറ്റിങ് സീറ്റ് . നഷ്‌ടമായി
സി.പി എമ്മിൻ്റെ ശക്തികേന്ദ്രമായ പെരളശേരി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ വി രതീശൻ 65 വോട്ടുകള്‍ക്കാണ് വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാർത്ഥി എംരഞ്ചി ഷിനെയാണ് പരാജയപ്പെടുത്തിയത് കഴിഞ്ഞ തെരത്തെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി സുരേഷ് ബാബു തണ്ടാരത്ത് 17 വോട്ടുകള്‍ക്ക് വിജയിച്ച സീറ്റാണിത്. ഏറെക്കാലമായി സിപിഎം വിജയിച്ച ഈവാർഡ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു സുരേഷ് ബാബു തണ്ടാരത്തിൻ്റെ ആകസ്മിക വിയോഗം കാരണമാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി ജെ പിക്കുവേണ്ടി കെ.പി പ്രജിത്താണ് എൻ ഡി എ യ്ക്കു വേണ്ടി മത്സരിച്ചത്.

Post a Comment

Previous Post Next Post